മഹാഭാരതയുദ്ധം ഇപ്പോള്‍ കെട്ടുകഥയായി



മഹാഭാരതത്തിന്റെ പ്രമുഖമായ ഒരു ഭാഗമാണ് കുരുക്ഷേത്രയുദ്ധം. ഈ  യുദ്ധത്തെ അടിസ്ഥാനമാക്കി എത്ര എത്ര കഥകളാണ് ഭാരതത്തില്‍ വ്യാപിച്ചത്.  എത്ര എത്ര തത്വദര്‍ശനങ്ങളാണ് ഭാരതത്തിലുടനീളം ജന്മം കൊണ്ടത്. എത്ര എത്ര പ്രസ്ഥാനങ്ങളാണ് ഉടലെടുത്തത്. ഈ ദര്‍ശനങ്ങള്‍ കേട്ട് എത്ര പേരാണ് കോരിത്തരിച്ചത്. എന്നാല്‍  ഈ  അമ്മുമ്മക്കഥകള്‍ വെറും കെട്ടു കഥകളാണെന്നു യുക്തിവാദികള്‍ പറഞ്ഞപ്പോള്‍ എന്തെല്ലാം പുകിലുകളാണ് ഉണ്ടാകുന്നത്. എന്നാല്‍ ഇതാ ഹിന്ദുക്കളെന്നു അഭിമാനിയ്ക്കുന്നവര്‍ വരെ ബഹുമാനിയ്ക്കുന്ന ഒരു സ്വാമി തന്നെ പറഞ്ഞിരിയ്ക്കുന്നു മഹാഭാരതയുദ്ധം പച്ചക്കള്ളമാണെന്നു.  ഈ  അടുത്തകാലത്ത് നടന്നു കൊണ്ടിരിയ്ക്കുന്ന ഒരു വിവാദമാണ് ഇത്. ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ സാമാന്യം നല്ല ഒരു വാര്‍ത്തയായി തന്നെ സ്വാമി സന്ദീപാനന്ദഗിരിയുടെ പ്രസ്താവന കൊടുത്തിട്ടുണ്ടു.  മഹാഭാരത യുദ്ധം ഒരു ചരിത്രസംഭവമായി കുട്ടികളെ പഠിപ്പിയ്ക്കുന്നത് അവരെ വന്ചിക്കലാനെന്നു അദ്ദേഹം വെട്ടിത്തുറന്നു പറയുന്നു.  (കള്ളങ്ങള്‍ കേട്ടു മടുത്തു കാണും!)  അതിനു തെളിവായി അദ്ദേഹം മഹാഭാരത കര്‍ത്താവിന്റെ വാക്കുകള്‍ തന്നെ ഉദ്ധരിയ്ക്കുന്നു. ഭാഗവതത്തിന്റെ പന്ത്രണ്ടാം  കാണ്ഠത്തിലെ മൂന്നാം അദ്ധ്യായത്തിലെ പതിനാലാം ശ്ലോകത്തില്‍ ഭാഗവതകാരന്‍  തന്നെ (ശുകമുനി പരീക്ഷിത്തിനോടു) പറയുന്നത് താന്‍ ഈ  പറഞ്ഞതെല്ലാം വെറും കെട്ടുകഥകളാണെന്നാണ്. സൃഷ്ടിച്ചവന്‍ തന്നെ പറഞ്ഞു വച്ചിട്ടുണ്ട് താന്‍ ഈ പറഞ്ഞവയെല്ലാം സങ്കല്പജന്യങ്ങളാണ് എന്ന്. എന്നാല്‍ അത് ചൂണ്ടിക്കാണിച്ചത്തിന്റെ പേരില്‍ വിശ്വാസികള്‍ ഒരാളെക്കൂടി കല്ലെറിയുന്നു. വിശുദ്ധമെന്നു തങ്ങള്‍ വിശ്വസിയ്ക്കുന്ന ഗ്രന്ഥത്തില്‍ നിന്ന് തന്നെ തെളിവ് കൊടുത്തിട്ടും ഈ പമ്പരവിശ്വാസികള്‍ സംമാതിച്ചുകൊടുക്കാന്‍ തയ്യാറല്ല.
  ഭാഗവതത്തിലെ അദ്ദേഹം ചൂണ്ടിക്കാണിയ്ക്കുന്ന ഭാഗം താഴെ പറയുന്നതാണ്.





ഭാഗവതത്തിലാണ് ഹിന്ദുപുരാണത്തിലെ ഏതാണ്ടെല്ലാ പ്രസിദ്ധകഥാപാത്രങ്ങളെക്കുറിച്ചും വിവരിയ്ക്കുന്നത്. ആ  ഭാഗവതകാരന്‍ തന്നെ ഈ  കഥകളെല്ലാം  പറഞ്ഞിട്ട് ഒടുവില്‍ ഇവ വെറും കഥകള്‍ മാത്രമാണെന്ന് സത്യസന്ധമായി പറഞ്ഞിരിയ്ക്കുന്നു.
രസകരമായ്‌ കാര്യം ഈ ഭാഗത്തിന്റെ പച്ചയായ ഈ അര്‍ഥം പറയാന്‍ ഭാഗവതവിവര്തകര്‍ പലരും മടിയ്ക്കുകയാണെന്നു പല പരിഭാഷകള്‍ പരിശോധിയ്ക്കുന്പോള്‍ നമുക്ക് കാണാന്‍ കഴിയും എന്നുള്ളതാണ് .  എഴുതാപ്പുറങ്ങള്‍ വായിക്കാന്‍ വിശ്വാസികളെ  ആരും  പഠിപ്പിയ്ക്കേണ്ടല്ലോ.  തങ്ങളുടെ വിശ്വാസത്തിനു കോട്ടം തട്ടുന്ന എന്തുകണ്ടാലും അതിനെയെല്ലാം വ്യാഖ്യനക്കസര്ത്തുകൊണ്ട് വിശ്വാസത്തെ പോഷിപ്പിയ്ക്കുമാരാക്കുക എന്നത് പണ്ഡിതവിശ്വാസികളുടെ “കടമ” ആണല്ലോ പക്ഷെ യുദ്ധം നടന്നിട്ടില്ല എന്ന് വരുമ്പോള്‍ അതിനോടു അനുബന്ധിച്ച് കേട്ടിപ്പോക്കിയ കഥകളുടെ കാര്യങ്ങള്‍ കട്ടപ്പൊക!   യുദ്ധാരംഭത്തില്‍ ബന്ധുക്കളെ കണ്ടു ടെന്‍ഷനടിച്ചു തളര്‍ന്നു പോകുന്ന അര്‍ജുനന് കൃഷ്ണന്‍ നല്‍കിയ ഗീതോപദേശത്തിന്റെ കാര്യവും വെള്ളത്തിലാകുമല്ലോ എന്റെ ശ്രീഡിങ്കസ്വാമി! ഭാഗവാന്റെ തിരുമൊഴികളായി തലയില്‍ കയറ്റിവച്ചിരിയ്ക്കുന്ന ഗീതോപദേശം വെറുമൊരു സാഹിത്യകൃതി ആയി അധപ്പതിയ്ക്കുമല്ലോ എന്നോര്‍ക്കുമ്പോള്‍ !
  എന്തായാലും വിശ്വാസാന്ധകാരത്തിനിടയില്‍ യുക്തിയുടെ ചെറുവെള്ളിവെളിച്ചം വീശുന്നു എന്ന് കാണുമ്പോള്‍ സന്തോഷമുണ്ട്.
പാണ്ഡവരെ പഞ്ചഭൂതങ്ങളാക്കിയും കൌരവരെ അയോനിജരാക്കിയും യുദ്ധമെന്ന മഹാപരാധത്ത്തില്‍ നിന്നും കൃഷ്ണനെ രക്ഷിച്ചെടുക്കുക എന്ന ഗുഡമായ ഉദ്ദേശ്യം കൂടി ഇതില്‍ ഒളിഞ്ഞിരുപ്പുണ്ട് എന്നാണു എനിയ്ക്ക് തോന്നുന്നത്. അങ്ങിനെയാകാം ഇതിനെ ആന്തരികയുദ്ധമാക്കിയത്.  ഭാരതകാരന്‍ തന്റെ കൃതിയില്‍ യുദ്ധത്തെ കുറിച്ച് പറയുന്നു. അത് ആ കൃതിയുടെ പൂര്‍ണതയ്ക്ക് ആവശ്യവുമാണ്. ഒരു കഥ എന്നാ നിലയ്ക്ക് ആ കൃതിയില്‍ ഒരു യുദ്ധമുന്ടാകുക എന്നത് നിര്‍ദോഷകരമാണ്..  എന്നാല്‍ ആ യുദ്ധം നടന്നു എന്ന് വന്നാല്‍ തങ്ങളുടെ വിശ്വാസതിലധിഷ്ടിതരായവര്‍ക്ക് കോട്ടം തട്ടുമെന്ന ഭയമാണ് ഇത്തരത്തില്‍ ചിന്തിയ്ക്കാന്‍ സ്വാമിയി പ്രേരിപ്പിയ്ക്കുന്നത്. കൃഷ്ണനെ പോലുള്ളവരില്‍ ആരോപിയ്ക്കപ്പെട്ടെയ്ക്കാവുന്ന ചില കുറ്റങ്ങള്‍ക്ക് സമാധാനം പറയേണ്ടി വരുമ്പോള്‍ ഈ യുദ്ധം ബാഹ്യമായി നടന്നിട്ടില്ല എന്നും  ആന്തരികമായ ഒരു യുദ്ധംതിന്റെ കാര്യമാനിവിറെ സൂചിപ്പിയ്ക്കുന്നതെന്നും പറഞ്ഞാല്‍ തങ്ങളുടെ ഇഷ്ടപാത്രങ്ങള്‍ സുരക്ഷിതരാകും എന്നുള്ള ചിന്ത സന്ദീപാനന്ദഗിരിയെപ്പോലുള്ളവരെ ഭരിയ്ക്കുന്നുന്ടാകാം.  ആ യുദ്ധത്തിലൂടെ കൃഷ്ണന്‍  ധാരാളം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടതായി വന്നിട്ടുണ്ട്. പുറത്തും അകത്തും.
  യുദ്ധം ആന്തരികമാനെങ്കില്‍ യുദ്ധത്തിനു മുന്‍പുള്ളതെല്ലാം ആന്തരികമാകണം. കൃഷ്ണനും, പാണ്ഡവരും,കൌരവരും, കര്‍ണനും പാഞ്ചാലിയും ഇവരുടെ വീരസാഹസിക കഥകളും അങ്ങനെ എല്ലാം ആന്തരികമാകണം, അപ്പോള്‍  ഈ  കഥാപാത്രങ്ങളെ ആരാധിച്ചു കാര്യങ്ങള്‍  സാധിച്ചെടുത്തവരുടെ കാര്യം?  കൃഷ്ണനാണ് എന്നെ അനുഗ്രഹിച്ചത്, ഗുരുവായൂരപ്പന്‍ തുണച്ചു, കാത്തു , ലോട്ടറി അടിച്ചു , രോഗം ഗുരുവായൂരപ്പന്‍ മാറ്റി എന്നൊക്കെ എല്ലാവരും പറയുന്നല്ലോ.  ഭക്തപരയനനായ കൃഷ്ണന്‍ സാങ്കല്പികം. എന്നിട്ടും ആ കൃഷ്ണന്‍ രോഗം മാറ്റുന്നു, ജയം നല്‍കുന്നു, അനുഗ്രഹിയ്ക്കുന്നു. ആ കൃഷ്ണന് വേണ്ടി വഴിപാടുകള്‍ തകൃതിയായി നടക്കുന്നു.

 എന്റെ ശ്രീ ഡിങ്കസ്വാമി ! ഞാനീ നാട്ടുകാരനല്ലേ !


 സന്ദീപാനന്ദഗിരിയുടെതായി മാതൃഭൂമിയില്‍ 15-1-12 ല്‍  വന്ന വാര്‍ത്ത താഴെ ചേര്‍ക്കുന്നു. 


 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates